ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ .
സുപ്രീംകോടതി റിവ്യൂഹര്‍ജ്ജി പരിഗണിച്ച് എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അതേപടി നടപ്പിലാക്കും . യാതൊരുവിധ പ്രകോപനവും ശബരിമലയില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല . അതിന്റെ ഭാഗമായിട്ടാണ് നിശ്ചിത പ്രായപരിധിയിലുള്ള വനിതാ പോലീസുകാരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചത് .
ആര്‍.എസ്.എസിനെ ഭയന്നിട്ടല്ല സംയമനം . ആര്‍.എസ്.എസാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള അല്‍പ്പത്തരമാണ് ഒരു നേതാവിന്റെ പ്രസ്താവനയെന്നും കോടിയേരി പറഞ്ഞു .
Discussion about this post