റാഫേല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ദസോളിന്റെ സി.ഇ.ഓ എറിക് ട്രാപ്പിയര്‍.
‘ഞാന്‍ നുണ പറയാറില്ല. ഞാന്‍ നേരത്തെ പറഞ്ഞതും എന്റെ പ്രസ്താവനകളും സത്യമാണ്. ഒരു സി.ഇ.ഓയുടെ സ്ഥാനത്തിരുന്ന് നിങ്ങളും നുണ പറയില്ല,’ അദ്ദേഹം പറഞ്ഞു. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എറിക് ട്രാപ്പിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കരാറില്‍ നിക്ഷേപിച്ചിട്ടുള്ള പണം നേരിട്ട് ഓഫ്‌സെറ്റ് പങ്കാളിയായ റിലയന്‍സിന് ലഭിക്കുകയല്ലായെന്നും അദ്ദേഹം പറഞ്ഞു. അതൊരു കൂട്ട ഉദ്യമത്തിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദസോള്‍ ഏവിയേഷന്‍ 248 കോടി രൂപ റിലയന്‍സ് ഡിഫന്‍സിന് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.
ദസോള്‍ ഇന്ത്യയുമായി ഒരു കരാര്‍ ആദ്യമായി ഒപ്പിട്ടത് 1953ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദസോള്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ വ്യോമസേനയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ചില ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്നതാണ് ദസോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവൃത്തിയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ ഇരുപത് കൊല്ലത്തിലധികമായി ദസോളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സമയബന്ധിതമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക എന്നതാണ് താന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരാറില്‍ ഇന്ത്യന്‍ വ്യോമസേന തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് വരുന്നത് സാധാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
#WATCH: ANI editor Smita Prakash interviews CEO Eric Trappier at the Dassault aviation hangar in Istre- Le Tube air… https://t.co/0igomqmE2i
— ANI (@ANI) November 13, 2018
Discussion about this post