ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആചാരലംഘനം നടന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു.സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തിരിക്കുന്നത്.
ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് ശബരിമലയില്‍ ആക്രമണമുണ്ടായി, ആചാരലംഘനം നടന്നു എന്ന് കാണിച്ച് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശബരിമലയിലെ പ്രത്യേക സാഹചര്യം മുതലെടുത്ത് ദേശവിരുദ്ധ ശക്തികള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കോടതി നോട്ടീസയച്ചു.ഇതിനിടെ ചിത്തിര ആട്ടത്തിനെത്തിയ ഭക്തരെ അക്രമകാരികളായി ചിത്രീകരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു
Discussion about this post