അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയുടെ അയോഗ്യതയ്ക്ക് അനുവദിച്ച സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. കെ.എം.ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചക്ക് ശേഷം ഹൈക്കോടതി വിധി പറയുന്നതായിരിക്കും.
2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം.ഷാജി വര്‍ഗീയ പ്രചരണം നടത്തുകയും തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി എം.വി.നികേഷ് കുമാറായിരുന്നു ഹര്‍ജി നല്‍കിയത്. അമുസ്ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം വീടുകളില്‍ പ്രചരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കെ.എം.ഷാജിയെ അയോഗ്യനാക്കുകയായിരുന്നു.
എന്നാല്‍ സുപ്രീംകോടിയെ സമീപിക്കുന്നതിന് സാവകാശം തേടി കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റോ ചെയ്യുകയും ചെയ്തിരുന്നു. സ്റ്റേ കാലയളവില്‍ നിയമസഭാ സാമാജികന്റെ അധികാരം സംബസിച്ച കാര്യങ്ങളില്‍ ഇന്ന് കോടതി വാദം കേട്ടങ്കിലും രണ്ടാഴ്ചക്ക് ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.
Discussion about this post