ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുന പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
പ്രളയത്തില്‍ തകര്‍ന്ന ശബരിമലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുമായിട്ടില്ല . ഇത്തരമൊരു സാഹചര്യത്തില്‍ നിര്‍ബന്ധപ്പൂര്‍വം യുവതികളെ കയറ്റി സ്ഥിതിഗതികള്‍ ഗുരുതരമാക്കരുതെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്കി .
ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം . സ്ത്രീകളെ കയറ്റിയെ മതിയാവൂയെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം . ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
Discussion about this post