മണ്ഡല മകരവിളക്ക് പൂജയ്ക്കായി നടതുറക്കുന്ന ശബരിമലയിലെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനം . സന്നിധാനത്തും നിലയ്ക്കലും ഓരോ ഐജിമാര്‍ക്കും രണ്ടു എസ്.പിമാര്‍ക്കും വീതം ചുമതലനല്കി സുരക്ഷശക്തമാക്കാനാണ് തീരുമാനം . നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെ വീതം ശബരിമലയിൽ വിന്യസിക്കാനാണ് തീരുമാനം പുറമേ മകരവിളക്കിന് 5200 പോലീസുകാരെ നിയോഗിക്കും . പമ്പ മുതല്‍ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല . അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാനാണ് പോലീസ് തീരുമാനം .
ശബരിമല നടതുറക്കുന്ന 16 രാവിലെ പത്ത് മണിയോടെ കാല്‍നട തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും . വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണിമുതലാണ് പ്രവേശനം .മാദ്ധ്യമ പ്രവർത്തകരെ നാളെ രാത്രി എട്ട് മണിക്ക് ശേഷം പ്രവേശിപ്പിക്കുമെന്നാണ് സൂചന
Discussion about this post