തങ്ങള്‍ക്ക് സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ദര്‍ശനം നടത്തുന്നതിനിടെ തങ്ങള്‍ക്ക് എന്തെങ്കുലം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഏഴ് സ്ത്രീകള്‍ ഒരുമിച്ച് ദര്‍ശനം നടത്താന്‍ വരുന്നത് കൊണ്ടാണ് താന്‍ സുരക്ഷ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചതെന്ന് തൃപ്തി ദേശായി പറഞ്ഞു. ഇതുവരെ തനിക്ക് സര്‍ക്കാരിന്റെ പക്കല്‍ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
നവംബര്‍ പതിനേഴിന് ആറ് സ്ത്രീകളുടെ കൂടെ ശബരിമലയിലെത്തുമെന്നാണ് തൃപ്തി അറിയിച്ചിട്ടുള്ളത്.
Discussion about this post