തിരുവനന്തപുരം: തൃപ്തി ദേശായിയ്ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ല. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണ് അവര്‍. ഭക്തയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല വിധിക്കു സ്റ്റേ ഇല്ലെങ്കിലും അതു നടപ്പാക്കേണ്ട ബാധ്യതയില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. റിവ്യൂ ഹര്‍ജി പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ അതുവരെ നടപ്പാക്കേണ്ടതില്ല. അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ ജനഹിതമേ വിജയിച്ചിട്ടുള്ളൂ. അത് കേരളത്തിലും ബാധകമാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.
Discussion about this post