പിറവം പള്ളി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ച് നല്കിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ആണ് കോടതി വിധി നടപ്പിലാക്കാത്തതിന് എതിരെ ആണ് കോടതി അലക്ഷ്യ ഹര്‍ജി. ഓര്‍ത്തോഡോക്സ് വിഭാഗം വൈദികന് ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ ആണ് കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.
ഓര്‍ത്തോഡോക്സ് യാക്കോബായ പള്ളി തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനാല്‍ കോടതി വിധി നടപ്പിലാക്കാന്‍ സമയപരിധി നിര്ദേശിക്കരുത് എന്ന് സര്‍ക്കാര്‍ നവംബര്‍ 2 ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2018 മെയ് 15 ന് മുഖ്യമന്ത്രി പരിശുദ്ധ മോറാന്‍ മാര്‍ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയന്‍ പ്രാത്രിയാര്‍ക്കീസ് ബാവക്ക് എഴുതിയ കത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജര്‍ ആക്കിയിരുന്നു. യാക്കോബായ സഭ വിശ്വാസികള്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കവേ ആണ് സര്‍ക്കാര്‍ ഈ കത്ത് സുപ്രീം കോടതിക്ക് കൈമാറിയത്.
Discussion about this post