നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധം. അയ്യപ്പന്മാരെ കടത്തിവിടുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ ഭക്തരെ കടത്തിവിടുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പോലീസ് ഇവരെ കടത്തിവിട്ടിട്ടില്ല.
നിലയ്ക്കലിലെ ചെക്ക്പോസ്റ്റിനടുത്താണ് പ്രതിഷേധം നടക്കുന്നത്.
അതേസമയം പമ്പാ ഗണപതിക്ഷേത്രത്തിന് സമീപം വിരിവെച്ച 200ഓളം അയ്യപ്പഭക്തരെ പോലീസ് നിര്‍ബന്ധിതമായി ഒഴിപ്പിച്ചു. ഇവരോട് മണല്‍പ്പുറത്തേക്ക് മടങ്ങാന്‍ പോലീസ് അവശ്യപ്പെട്ടിരിക്കുകയാണ്. മാറാന്‍ വിസമ്മതിച്ച് ഭജന തുടങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.
ഉറങ്ങിക്കിന്നിരുന്ന അയ്യപ്പഭക്തരെയാണ് പോലീസ് മാറ്റിയതെന്ന് അയ്യപ്പന്മാര് പറയുന്നു. ഇന്ന് ഉച്ച മുതല്‍ മാത്രമെ ഭക്തജനങ്ങളെ നിലയ്ക്കലില്‍ നിന്നും കടത്തിവിടുകയുള്ളുവെന്നും പോലീസ് പറയുന്നു.
Discussion about this post