ശബരിമല ആചാരം ലംഘിച്ച് ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ തോറ്റുമടങ്ങുന്നു. ഇന്ന് രാത്രിയിലെ വിമാനത്തില്‍ അവര്‍ക്ക് തിരിച്ചു പോകും. ഇക്കാര്യം സിഐഎസ്എഫിനെ അറിയിച്ചു. രാത്രി 9.30നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവര്‍ പുനെയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, സുരക്ഷ ലഭിക്കാത്തതിനാല്‍ തിരിച്ചു പോവുകയാണെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ് അറിയിച്ച സാഹചര്യത്തിലാണ് 25 മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം താന്‍ തിരിച്ചു പോവുകയാണെന്ന് തൃപ്തി ദേശായി അറിയിച്ചത്. പോലിസ് സുരക്ഷ നല്‍കിയില്ലെങ്കിലും ദര്‍ശനം നടത്തുമെന്ന് തൃപ്തി പറഞ്ഞുവെങ്കിലും പോലിസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു.
തിരിച്ചു പോയാലും ഈ മണ്ഡല കാലത്ത് തന്നെ ശബരിമല ദര്‍ശനത്തിനായി തിരിച്ചു വരുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
ക്രമസമാധാന നില വഷളാക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അഞ്ച് വര്‍ഷമായി താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ഇതിന് ദര്‍ശനത്തിന് സുരക്ഷ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തൃപ്തി നിയമോപദേശം തേടിയിരുന്നു. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിന് നാമജപപ്രതിഷേധം മൂലം പുറത്തിറങ്ങാനായില്ല. ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി വിമാനത്താവളത്തില്‍ എത്തിയത്. തൃപ്തി ദേശായി വിമാനത്താവളത്തില്‍ നിന്നിറങ്ങിയാല്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളും വിശ്വാസികള്‍ നിലയുറപ്പിച്ചിരുന്നു. തൃപ്തി ദേശായിയെ ഒരിക്കലും മല ചവിട്ടിക്കില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.
വിമാനത്താവളത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയവും പരിഹാസ്യമായി.
Discussion about this post