ഹിന്ദു ഐക്യവേദി സംസ്ഥാ അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
ശശികല ടീച്ചര്‍ ഉപവാസ സമരവും അവസാനിപ്പിച്ചിട്ടുണ്ട്. ആരോഗ്യമനുവദിക്കുകയാണെങ്കില്‍ താന്‍ ശബരിമലയില്‍ പോകുമെന്ന് ശശികല ടീച്ചര്‍ ജാമ്യം ലഭിച്ചതിന് ശേഷം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയായിരുന്നു ശശികല ടീച്ചറെ ശബരിമലയിലെ മരക്കൂട്ടത്തിന് സമീപത്ത് വെച്ച് കരുതല്‍ നടപടിയെന്ന രീതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ടീച്ചരെ റാന്നി പോലീസ് സ്‌റ്റേഷനിലായിരുന്നു എത്തിച്ചത്.
ഇതേത്തുടര്‍ന്ന് ഹിന്ദു ഐക്യവേദി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ശശികല ടീച്ചറെ പുറത്തിറക്കണമെന്ന ആവശ്യവുമായി ഭക്തര്‍ പോലീസ് സ്‌റ്റേഷിന് മുന്നില്‍ നാമജപം നടത്തിയിരുന്നു.
ശേഷം ശശികല ടീച്ചറെ തിരുവല്ല ആര്‍.ഡി.ഓയുടെ മുന്നില്‍ ഹാജരാക്കുന്ന വേളയില്‍ അവിടെയും നാമജപവുമായി അഞ്ഞൂറോളം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നു.
സന്നിധാനത്ത് സര്‍ക്കാര്‍ യാതൊരു വിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലായെന്ന കാര്യം പുറത്താകുമോയെന്ന ഭയന്നാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശശികല ടീച്ചര്‍ ആരോപിച്ചു. കൂടാതെ തന്നെ തടഞ്ഞ് വെച്ച പോലീസുകാര്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post