തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ശരത്തിന്റെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തി. എരഞ്ഞോളി പാലത്തിനടുത്തെ വീട്ടിലാണ് ആക്രമണം നടന്നത്. ശരത്തിന്റെ മാതാവ് രജിതയുടെ മാല പൊട്ടിച്ചെടുക്കുകയും ദേഹത്ത് ചുവന്ന പെയിന്റൊഴിക്കുകയും അക്രമികള്‍ ചെയ്തു. രണ്ട് പവന്റെ മാലയാണ് കവര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവര്‍ വാളുമായാണ് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയത്. രജിതയെ ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ വീട്ടില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.എസ്.പി ചൈത്ര തെരേസ ജോണ്‍, സി.ഐ എം.പി.ആസാദ് എസ്.ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുള്ളത്.
Discussion about this post