ശബരിമലയില്‍ കൂടുതല്‍ കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസിന്റെ തീരുമാനം. ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിഷേധം നടത്താന്‍ സാധ്യതയുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് വരാന്‍ ശ്രമിച്ചാല്‍ അവരെ തടഞ്ഞ് തിരിച്ചയയ്ക്കാനാണ് പോലീസിന്റെ തീരുമാനം. ഇതില്‍ നേതാക്കള്‍ വഴങ്ങിയില്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. കൂടുതല്‍ നേതാക്കള്‍ ശബരിമലയിലെത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുള്ള നേതാക്കളുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സന്നിധാനത്ത് ഭക്തജനങ്ങള്‍ക്ക് വിരിവെക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കി. എന്നാല്‍ നെയ്യഭിഷേകത്തിന് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് താമസിക്കാനുള്ള അനുമതി. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് മുന്നിലും അയ്യപ്പന്മാരെ താമസിക്കാന്‍ അനുവദിക്കുന്നതല്ല.
Discussion about this post