റെജി കുമാര്‍-മാധ്യമപ്രവര്ത്തകന്-In Facebook
തോറ്റ ചരിത്രം കേട്ടിട്ടില്ല..!
?? കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ ലോകത്തെവിടെയും നടന്നിട്ടുള്ള സമരങ്ങള്‍ തോറ്റ ചരിത്രമില്ല. ഭരണകൂടം മാത്രമല്ല, ചില രാജ്യങ്ങള്‍ പോലും ഇല്ലാതായ ചരിത്രമാണ് ആ സമരങ്ങള്‍ക്കു പറയാനുള്ളത്. കേരളത്തിലും സ്ഥിതി മറിച്ചാകാനിടയില്ല.
പിന്നെ, ഒന്നുകൂടി:
സമരം എന്നത് ഞങ്ങള്‍ മാത്രം നടത്തുന്ന ഒരു ‘സവിശേഷ വിപ്ലവ സംഗതി’യാണെന്ന ധാരണ സഖാക്കള്‍ക്കുണ്ടായിരുന്നു. അതൊക്കെ മാറിപ്പോയി. അവര്‍ക്കെതിരേ ഇതാദ്യമായാണ് ഇത്ര വലിയൊരു സമരം വരുന്നത്. അതുകണ്ട് അമ്പരന്നു നില്‍ക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും. ഞങ്ങള്‍ക്കേ സമരം ചെയ്യാന്‍ അവകാശമുള്ളൂ, ഞങ്ങള്‍ ചെയ്യുന്നതു മാത്രമാണു സമരം, ഞങ്ങള്‍ മാത്രമാണ് ശരി എന്ന കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് ശബരിമല സമരം.
ആരെയും നിസാരരായി കാണരുത് എന്ന പാഠം കമ്യൂണിസ്റ്റുകള്‍ ഒരിക്കലും പഠിച്ചിട്ടില്ല. എത്രയെത്ര അനുഭവം വന്നാലും അവരത് പഠിക്കുകയുമില്ല. ഞങ്ങളൊഴികെ മറ്റെല്ലാവരും പരമ വിഡ്ഢികള്‍, ചരിത്രമറിയാത്തവര്‍, പത്രവും പുസ്തകവും വായിക്കാത്തവര്‍, ലോകവിവരമില്ലാത്തവര്‍, പുരോഗമനം തൊട്ടുതീണ്ടാത്തവര്‍, ചാണകങ്ങള്‍, ശാസ്ത്രബോധമില്ലാത്തവര്‍ എന്നൊക്കെയാണു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റുകളുടെ സ്ഥായീഭാവം. അതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ കാണുന്നത്.
ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റുകളും അവരുടെ കൂടെയുള്ളവരും ശരിയായി മനസിലാക്കിയിട്ടില്ല എന്നുറപ്പ്. ഒ.കെ. വാസുവും അശോകനും എ.ജി. ഉണ്ണികൃഷ്ണനും സുരേഷ് മിന്നിയുമൊക്കെ അങ്ങോട്ടു വന്നിട്ടും അവരാരും ഈ സംഘടനയുടെ സെറ്റപ്പ് പറഞ്ഞുതന്നില്ല എന്നത് അത്ഭുതകരമാണ്. അവരെ രണ്ടു പെട പെടച്ച് നന്നായൊന്നു ചോദ്യം ചെയ്യുന്നതു നല്ലതാണ്.
ചിലര്‍ ചോദിക്കുന്നു ഇഎംഎസ്, പികെവി, നായനാര്‍, വിഎസ് തുടങ്ങിയവരുടെ ഭരണം ശരിയായ കമ്യൂണിസ്റ്റ് ഭരണമായിരുന്നില്ലേ എന്ന്. അല്ല. അവരൊന്നും പിണറായി മോഡല്‍ കമ്യൂണിസ്റ്റുകളായിരുന്നില്ല, കേവലം അവസരവാദികളായിരുന്നു. കേരളം കണ്ട ഉത്തമ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റാണ് പിണറായി. ശരിയായ കമ്യൂണിസ്റ്റ് ഏകാധിപതി. അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കും മേലേ ഞാനാണ്, ഞാന്‍ മാത്രമാണ് ശരി എന്നു കരുതുന്ന അടിയുറച്ച കമ്യൂണിസ്റ്റ്. അങ്ങനെയാവണം യഥാര്‍ഥ കമ്യൂണിസ്റ്റ്. അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍.
?? NB: ‘പിപ്പിടി കാട്ടി പേടിപ്പിക്കേണ്ടാ’ എന്നു പിണറായി സഖാവ് പ്രസംഗിച്ചു. എന്താണീ പിപ്പിടി എന്ന് പിടികിട്ടിയിരുന്നില്ല. ശശികല ടീച്ചറുടെയും സുരേന്ദ്രന്റെയും തോളിലുള്ള ഇരുമുടിക്കെട്ടിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഇന്നു വ്യക്തമായി..!
https://www.facebook.com/photo.php?fbid=1969153096502347&set=a.103791256371883&type=3&theater
Discussion about this post