2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 297 മുതല്‍ 303 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പ്രൈവറ്റ് ഏജന്‍സി നടത്തിയ സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 5.4 ലക്ഷം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് ഈ സര്‍വ്വേ കമ്മീഷന് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് ബി.ജെ.പിയുടെ സര്വ്വേയല്ലായെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കുന്നു. പൊതുവെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയതെന്ന് അദ്ദേഹം പറയുന്നു.
ഇതിന് മുമ്പ് 2013 സമാനമായ രീതിയില്‍ പീയൂഷ് ഗോയല്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഫലം വന്നിരുന്നു. ഇത്തവണത്തെ സര്‍വ്വേയില്‍ 5.4 ലക്ഷം പേര് പങ്കെടുത്തത് ഒരു അസാധാരണ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സര്‍വ്വേ ലോകത്തില്‍ തന്നെ അധികം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു സര്‍വ്വേ നടന്നത്.
Discussion about this post