കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി . കഴിഞ്ഞ ദിവസം 19 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തെക്കന്‍ കശ്മീര്‍ സ്വദേശിയായ സുഹൈല്‍ അഹമ്മദ് ഗനായി തീവ്രവാദികളുടെ പിടിയിലായത് .
കാശ്മീരില്‍ പലയിടത്തായി തീവ്രവാദികള്‍ യുവാക്കള്‍ക്കെതിരെ അക്രമം അഴിച്ചു വിടുകയാണ് . കഴിഞ്ഞ വ്യാഴാഴ്ച സുരക്ഷാസേനയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് 17 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു .
Discussion about this post