കെ.എസ്ആര്ടിസി ബസ്സില്‍ കയറി ശബരിമലയില്‍ തങ്ങാനാവില്ലെന്ന് നിര്‍ദ്ദേശിച്ച എസ്പി യതീഷ് ചന്ദ്രയോട് നിങ്ങളെന്തിനാണ് ഷൗട്ട് ചെയ്യുന്നതെന്ന് ചോദിച്ച് കെ.പി ശശികല ടീച്ചര്‍. വൈ ആര് യു ഷൗട്ടിംഗ് സാര്‍ എന്നാണ് യതീഷ് ചന്ദ്രയോടുള്ള ശശികല ടീച്ചറുടെ ചോദ്യം. ശബരിമല നട ഒരു മണിയ്ക്ക് അടച്ചാല്‍ മലയിറങ്ങുമോ എന്നായിരുന്നു എസ്പിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം. നിങ്ങളെന്താ സത്പ്രസ്താവന ചെയ്യിക്കുകയാണോ എന്നും സശികല ടീച്ചര്‍ ചോദിക്കുന്നു. എസ്പിയോട് സംസാരിച്ച ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ പോലിസിനോട് അറസ്റ്റ് ചെയ്യാന്‍ യതീഷ് ചന്ദ്ര നിര്‍ദ്ദേശിച്ചുവെങ്കിലും, അവരെ വണ്ടിയില്‍ കയറ്റിയാലോ നിങ്ങള്‍ പറഞ്ഞത് അനുസരിക്കാനവു എന്ന് ശശികല ടീച്ചര്‍ പറഞ്ഞു. തുടര്‍ന്ന് എസ്പി ഇതിന് വഴങ്ങുകയായിരുന്നു.
വീഡിയൊ
Discussion about this post