ഗുരുവായൂര്‍: ശബരിമല സന്നിധാനത്തെ പോലിസ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഗുരുവായൂര്‍ ഏകാദശിയെയും ബാധിച്ചു. ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിയെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്ര നഗരിയിലെത്തിയത് മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള നേര്‍പകുതി ഭക്തര്‍ മാത്രമെന്നാണ് കണക്കുകള്‍. വരുമാനത്തെയും ഇത് ബാധിക്കും.
വിശേഷ ദിവസങ്ങളില്‍ ഭക്തരെകൊണ്ട് നിറഞ്ഞു കവിയേണ്ട ക്ഷേത്ര പരിസരം പതിവ് ദിവസങ്ങളിലേതിന് സമാനമായിരുന്നു. ഈ സമയത്ത് അയ്യപ്പഭക്തര്‍ ഇവിടേക്ക് ധാരാളമായി എത്താറുണ്ട്. തൃശൂര്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഭക്തരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതായാണ് കണക്ക്.
കഴിഞ്ഞ മാസങ്ങളായി ക്ഷേത്ര വരുമാനത്തില്‍ ഒരു കോടിയോളം രൂപയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.ശബരിമലയിലെ തീര്‍ത്ഥാടകരുടെ കുറവ് തീര്‍ത്ഥാടന വഴിയിലുള്ള മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കും. ശബരിമലയില്‍ പോലിസ് നടത്തുന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലിസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Discussion about this post