പഞ്ചാബിൽ വീണ്ടും ഭീകരവാദപ്രവണതകൾ, നിരങ്കാരി വിഭാഗത്തിന്റെ സത്സംഗത്തിലേക്ക് മുഖം മൂടി ധരിച്ചെത്തിയവർ ബോംബെറിഞ്ഞു. മൂന്നുപേർ കൊല്ലപ്പെട്ടു. പഞ്ചാബിൽ വീണ്ടും പാക്കിസ്ഥാൻ അനുകൂല ഭീകരവാദി ഗ്രൂപ്പുകൾ ആക്രമണമഴിച്ചുവിടുന്നു. സിഖ് മതത്തിലെ ഒരു ചെറിയ വിഭാഗമായ നിരങ്കാരി വിഭാഗത്തിന്റെ സത്സംഗത്തിലേക്ക് വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുഖം മൂടി ധരിച്ച രണ്ട് ഭീകരവാദികൾ സത്സംഗത്തിലേക്ക് ഇരച്ചുകയറി ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു.
പഞ്ചാബിലെ അമൃത്സറിനടുത്താണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നടന്ന സത്സംഗത്തിലേക്ക്ക് മോട്ടോർസൈക്കിളിലെത്തിയവരാണ് തോക്കുകാട്ടി ഭീഷണിപ്പെടുത്തി ഇരച്ചുകയറിയത്. ഹാൻഡ് ഗ്രനേഡ് സ്ഫോടനത്തിൽ മൂന്നിഞ്ച് വലിപ്പത്തിൽ കോൺക്രീറ്റ് തറയിൽ കുഴിയുണ്ടായിട്ടുണ്ട്. അതിശക്തമായ ബോംബാണിതെന്നാണ് നിഗമനം. സന്ദീപ് സിംഗ്, കുൽദീപ് സിംഗ്, സുഖ്ദേവ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം ആൾക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. അതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
സിഖ് മതത്തിലെ യാഥാസ്ഥിതികവിഭാഗക്കാർക്ക് നിരങ്കാരി വിഭാഗക്കാരോട് വലിയ എതിർപ്പാണുള്ളത്. 1970കളിൽ ഖാലിസ്ഥാൻ ഭീകരവാദപ്രവണതകൾ തുടക്കമിട്ടതുതന്നെ ഇവരോടുള്ള ആക്രമണങ്ങളിലൂടെയാണ്. നിരങ്കാരി വിഭാഗത്തിന്റെ തലവൻ ഗുർബച്ചൻ സിംഗിനെ അന്ന് ഖാലിസ്ഥാൻ വാദക്കാർ കൊലപ്പെടുത്തിയിരുന്നു. പാക്കിസ്ഥാൻ ഐ എസ് ഐ സഹായത്തോടെയാണ് ഈ ഭീകരാക്രമണം നടന്നതെന്ന് പറയപ്പെടുന്നു.
കാശ്മീർ ഖാലിസ്ഥാൻ വാദമുന്നയിച്ച് ഇന്ത്യയെ വീണ്ടും തകർക്കുകയെന്ന പാക്കിസ്ഥാൻ തന്ത്രം വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു. 70കളീൽ ഖാലിസ്ഥാൻ വാദം തുടക്കമിട്ട അതേ രീതിയിൽത്തന്നെ ഇങ്ങനെയൊരാക്രമണം പദ്ധതിയിട്ട് നടപ്പാക്കിയത് അതിന്റെ തുടർച്ചയാണെന്ന് കരുതപ്പെടുന്നു
Discussion about this post