ശബരിമലയില്‍ പോലിസിനെ വെട്ടിലാക്കിയ ചോദ്യങ്ങളുയര്‍ത്തിയ രാജേഷ് പെരുമ്പാവൂകാരുടെ ഹീറോ, പ്രളയക്കെടുതികളില്‍ ജീവന് പണയം വച്ച് രക്ഷാപ്രവര്‍ത്തനം, സേവാഭാരതിയുടെ സന്നദ്ധഭടന്‍
ശബരിമല സന്നിധാനത്ത് നാമജപം നടത്തിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത രാജേഷ് പെരുമ്പാവുകാരുടെ ധീര നായകന്. പ്രളയക്കെടുതി കാലത്ത് ജീവന് പണയം വച്ച് രാജേഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡികയകളിലും മറ്റും വൈറലായിരുന്നു. പെരുമ്പാവൂര്‍, മുവാറ്റുപുഴ, മലയാറ്റൂര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി രാജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനൊപ്പം നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. നിരവധി പേരായാണ് അദ്ദേഹം പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
പ്രളയാനന്തരമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ പ്രളയക്കെടുതിക്കിരയായവര്‍ക്ക് മറക്കാനാവാത്ത മുഖമായി മാറി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തിയവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.
നാട്ടിലെ സന്നദ്ധപ്രവര്‍ത്തനങ്ങളിലും, കാരുണ്യ പ്രവര്‍ത്തനങ്ങളും നിറഞ്ഞ സാന്നിധ്യമായ രാജേഷിന്റെ അറസ്റ്റ് മേഖലയില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
ആര്‍എസ്എസ് എറണാകുളം വിഭാഗ് കാര്യകാരിയാണ് രാജേഷ്, മുമ്പ് മുവാറ്റുപുഴ ജില്ല കാര്യവാഹക് ആയിരുന്നു. ശബരിമലയിലെ നടപ്പന്തലില്‍ നാമജപം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസിനോട് രാജേഷ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ശബരിമലയിലല്ലാതെ എവിടെയാണ് ശരണം വിളിക്കേണ്ടത്. ഞങ്ങള്‍ ശരണം വിളിച്ചത് മറ്റ് മതങ്ങളുടെ ആരാധനലായങ്ങളുടെ മുമ്പിലല്ലല്ലോ, അയ്യപ്പ സന്നിധിയില്ലല്ലേ, ശരണം വിളിക്കുന്നത് കുറ്റമാണോ എന്നിങ്ങനെയായിരുന്നു പോലിസിനെ വെട്ടിലാക്കിയ ചോദ്യങ്ങള്‍.
ഹരിവരാസനം കഴിഞ്ഞാല്‍ നാമജപം പൂര്‍ത്തിയാക്കുമെന്ന് പോലിസിനെ അറിയിച്ച രാജേഷിനെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു എസ്പി പ്രതീഷ്കുമാറിന്റെ നീക്കം. അങ്ങനെ എങ്കില്‍ ശരണം വിളിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ വിരോധമില്ലെന്ന് രാജേഷും നിലപാടെടുത്തു. ഇതോടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമാകുകയായിരുന്നു. പോലിസ് അറസ്റ്റ് ചെയ്ത് രാജേഷ് ഉള്‍പ്പടെ 68 പേരെ റിമാന്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Discussion about this post