ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹര്‍ജികളില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. .ശബരിമലയില്‍ എന്തു കൊണ്ട് ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കിയില്ല എന്നും കോടതി ചോദിച്ചു. എജിയെ പോലുള്ള ഉത്തരവാദിത്തപ്പെട്ട ആളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭക്തര്‍ക്ക് സംഘമായോ ഒറ്റക്കോ ശബരിമലയിലേക്ക് പോകാം, ഇവരെ തടയരുത്
ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചു. നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമായ രേഖകളും വിജ്ഞാപനങ്ങളും ഹാജരാക്കാന്‍ ജില്ല കളക്ടര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി
ശബരിമലയിലെ സുരക്ഷ ചുമതലയുള്ള ഐജി വിജയ് സാഖറെയേയും, എസ്.പി യതീഷ് ചന്ദ്രയേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡിജിപിയുടെ സര്‍ക്കുലര്‍ ഇരുവര്‍ക്കും എന്തു കൊണ്ട് മനസിലാകുന്നില്ല. ഇരുവര്‍ക്കുംമലയാളം അറിയില്ലേ എന്നും കോടതി ചോദിച്ചു. ഇരുവര്‍ക്കും എതിരെ ക്രിമിനല്‍ കേസ് ഉള്ളതായി അറിയില്ലേ എന്നും കോടതി ചോദിച്ചു.
യതീഷ് ചന്ദ്രയെ പോലെ മോശം ട്രാക് റെക്കോഡുള്ള ആളെ എന്തിന് നിയമിച്ചുവെന്നും കോടതി ചോദിച്ചു സ്തീകളെയും കുട്ടികളെയും ലാത്തിചാര്‍ജ്ജ് നടത്തിയ ആളല്ലേ എസ്പി.ഇവരെ എന്തിന് നിയമിച്ചുവെന്നതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
144 പോലിസുകാര്‍ക്ക് മനസ്സിലായോ എന്ന് സംശയമുണ്ടെന്നും കോടതി പരാമര്‍ശിച്ചു.കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടങ്കില്‍ അത് ഗൗരവകരമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ നടപ്പാക്കുന്നത് നിയമപരമായാണോ എന്നും കോടതി ചോദിച്ചു. ശബരിമല നടപ്പന്തലില്‍ കിടന്നുറങ്ങിയവരെ വിളിച്ചുയര്‍ത്തിയോ എന്നും കോടതി ചോദിച്ചു അങ്ങനെ അങ്കില്‍ അത് മൗലികാവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നിന്ന് അന്യസസം്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ മടങ്ങിയോ എന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടത്തിയതെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് ചോദിച്ചു
ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ്‌സാഖറെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശരണമന്ത്രത്തിന് തടസ്സമി്‌ല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതിഷേധക്കാര്‍ യഥാര്‍ത്ഥ ഭക്തരെ തടഞ്ഞതുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നത്. യഥാര്‍ത്ഥ ഭക്തര്‍ക് നിരോധനാജ്ഞ ഇല്ലെന്നും ഐജി പറയുന്നു.
എന്നാല്‍ കാര്യങ്ങള്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പോലെയല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ശബരിമലയിലെ അവസ്ഥ പരിതാപകരമാണ്. ചില പോലിസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കുന്നു. പോലിസ് നടപടി വിശ്വാസികളില്‍ ഭീതിയുളവാക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു.
ബിജെപി പുറത്തിറക്കിയ സര്‍ക്കുലറിനെ കുറിച്ച് പോലിസ് അന്വേഷിക്കേണ്ടെ എന്നും കോടതി ചോദിച്ചു.
മണ്ഡലകാലത്തും സുരക്ഷ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ എജി ഇന്നും ആവര്‍ത്തിച്ചു.
Discussion about this post