അരുവിക്കര: ഇടതുനേതാക്കളെ പാര്‍ട്ടിക്കൊപ്പം അണിനിരത്താനും ബിജെപി ശ്രമം തുടങ്ങി. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉഴമലയ്ക്കല്‍ ജയകുമാറിനെയാണു ബിജെപി രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ ജയകുമാറിനെ പൊന്നാടയണിയിച്ചു പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ചു. സിപിഐ നേതാവും നെടുമങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലറുമായ കെ. ബാഹുലേയനും ഇന്നലെ ബിജെപി വേദിയിലെത്തി. എഐഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാഹുലേയന്‍ എസ്എന്‍ഡിപി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമാണ്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം അരുവിക്കരയിലെ ജനങ്ങളില്‍ എത്തിക്കാനാണ് ബിജെപിയുടെ തീരുമാനം. അച്യുതാനന്ദനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം ഇന്നലെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ വിതരണം ചെയ്തിരുന്നു ഇതു മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലുമെത്തിക്കാനാണു തീരുമാനം.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനേവാള്‍ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കും.
Discussion about this post