മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രിം കോടതി. എന്നാല്‍ നിയമസഭ ആനുകൂല്യങ്ങള്‍ കൈപറ്റാനാവില്ല. കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ വേഗം പരിഗണിക്കണമെന്ന ആവശ്യം പക്ഷേ കോടതി തള്ളി.
തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മകെ.എം.ഷാജി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. കെ.എം ഷാജിയുടെ അയോഗ്യത സിപിഎം ആഘോഷിച്ചിരുന്നു.
Discussion about this post