തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണത്തിലും വരുമാനം കുറയുന്നതിലും ദേവസ്വം ബോര്‍ഡിന് ആശങ്ക. 12,0000ല്‍ അധികം വരുന്ന ബോര്‍ഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകും ബാധിക്കുകയെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറയുന്നു.
സുപ്രീംകോടതി വിധിയുടെ മറവില്‍ യുവതികളായ യഥാര്‍ത്ഥ ഭക്തരൊന്നും ശബരിമലയില്‍ വന്നിട്ടില്ല. എത്ര ചെലവു വന്നാലും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികള്‍ സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറയുന്നു.
അതേസമയം ദേവസ്വം ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങളില് പണമിടരുതെന്ന പ്രചരണം സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോഴും സജീവമാണ്. ഭണ്ഡാരങ്ങളില് സ്വാമി ശരണം കുറിപ്പുകള്‍ ഇടണമെന്ന ആഹ്വാനം ഹിന്ദു സംഘടനകളും നടത്തിയിരുന്നു. ഇതോടെ ക്ഷേത്രവരുമാനത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ശബരിമലയില്‍ വരുമാനം കുത്തനെ ഇടിഞ്ഞു. ഭക്തരുടെ എണ്ണം കുറക്കാനുദ്ദേശിച്ചുള്ള പോലിസ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചതും ദേവസ്വം ബോര്‍ജിനെ പ്രതിസന്ധിയിലാക്കി. ഈ നിലയില്‍ പോയാല്‍ ജീവനക്കാരുടെ ശമ്പളം പോലും നല്കാന് കഴിയില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
Discussion about this post