തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടാക്രമിച്ച് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. എരഞ്ഞോളി ചിറക്കര സായിസദനില്‍ സി.കെ.മധു (49) ഞള്ളി ഹൗസില്‍ കെ.പി.പ്രശാന്ത് (33) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിതയുടെ (43) ദേഹത്താണ് സി.പി.എം പ്രവര്‍ത്തകര്‍ പെയിന്റൊഴിച്ചത്. കണ്ണുകളിലുള്‍പ്പെടെ പെയിന്റ് വീണ രജിതയ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എരഞ്ഞോളി സ്വദേശികളായ സുചിത്രാനിവാസില്‍ സുമിത്ത്കുമാര്‍ (25), പ്രവീണ ഹൗസില്‍ റിജിന്‍ (39), സുമിത്ത് ഭവനില്‍ സുബിന്‍ (25) എന്നിവരെ സംഭവത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post