പിഡനാരോപണം നേരിടുന്ന സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള നടപടി തീരുമാനിക്കുന്നത് മാറ്റിവെച്ച് സി.പി.എം സംസ്ഥാന സമിതി യോഗം. സി.പി.എം ഷൊര്‍ണൂരില്‍ നയിക്കുന്ന ജനമുന്നേറ്റ കാല്‍നട പ്രചാരണ ജാഥയുടെ ജാഥാ ക്യാപ്റ്റനാണ് പി.കെ.ശശി. ജാഥ നടക്കുന്നതിനിടെ ജാഥാ ക്യാപ്റ്റനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് സി.പി.എം തീരുമാനം. നടപടി തീരുമാനിക്കുന്നത് നവംബര്‍ 26ലേക്ക് മാറ്റിയിട്ടുണ്ട്.
നവംബര്‍ 26ന് സി.പി.എം സംസ്ഥാന സമിതി ചേരുന്നതായിരിക്കും. നവംബര്‍ 25നാണ് പി.കെ.ശശി നയിക്കുന്ന ജാഥ സമാപിക്കുന്നത്.
Discussion about this post