ആന്‍ഡമാന്‍ ദ്വീപുകളില്‍ വെച്ച് ആദിവാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ട യു.എസ് യുവാവ് ആന്‍ഡമാനിലെ വിദൂര ദ്വീപില്‍ പൊയത് ‘യേശുവിന്റെ രാജ്യം’ സ്ഥാപിക്കാന്‍. യുവാവിന്റെ ഡയറിക്കുറിപ്പില്‍ നിന്നുമാണ് ഈ വിവരം ലഭിക്കാന്‍ സാധിച്ചത്.
യു.എസ് സ്വദേശിയായ ജോണ്‍ അല്‍ ചൗവാണ് ആന്‍ഡമാനിലെ വിദൂര ദ്വീപായ നോര്‍ത്ത സെന്റിനല്‍ ദ്വീപില്‍ പോയത്. നവംബര്‍ 17ന് ജോണ്‍ സെന്റിനല്‍ ആദിവാസികളുടെ അമ്പേറ്റ് മരിക്കുകയായിരുന്നു. ജോണിന്റെ ഡയറിയില്‍ താന്‍ ദ്വീപില്‍ പോയത് ‘യേശുവിന്റെ രാജ്യം’ സ്ഥാപിക്കാനാണെന്ന് പറയുന്നു.
48 മണിക്കൂറുകളായിരുന്നു ജോണ്‍ നോര്‍ത്ത സെന്റിനല്‍ ദ്വീപില്‍ ചിലവഴിച്ചത്. ആദ്യം ജോണിന്റെ നേരെ ആദിവാസികള്‍ തൊടുത്ത് വിട്ട അമ്പ് ജോണിന്റെ പക്കലുണ്ടായിരുന്ന ബൈബിളില്‍ തറയ്ക്കുകയായിരുന്നു. ഇത് മൂലം ജോണ്‍ തല്‍ക്കാലത്തേക്ക് മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടാമത് ആദിവാസികള്‍ തൊടുത്ത് വിട്ട അമ്പായിരുന്നു ജോണിന്റെ ജീവനെടുത്തത്.
ദൈവത്തിന്റെ പേര് കേട്ടിട്ടുള്ള ആരുമില്ലാത്ത ഈ ദ്വീപാണോ സാത്താന്റെ അവസാനത്തെ കോട്ടയെന്ന് താന്‍ ചിന്തിക്കുന്നുവെന്ന് ജോണ്‍ ഡയറിയില്‍ കുറിച്ചിരുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ ദ്വീപിലെ ആദിവാസികളോട് പൊറുക്കണമെന്നും ജോണ്‍ ഡയറിയില്‍ എഴുതിയിരുന്നു. അവിടെയുള്ള ആദിവാസികളുടെ മുന്നില്‍ യേശുവിനെപ്പറ്റി പറയുന്നത് അനിവാര്യമാണെന്നും ജോണ്‍ ഡയറിയില്‍ കുറിച്ചിരുന്നു. ദ്വീപിലെ ആദിവാസികളോട് തങ്ങള്‍ പൊറുക്കുന്നുവെന്ന് കൊല്ലപ്പെട്ട് ജോണിന്റെ കുടുംബം വ്യക്തമാക്കി.
Discussion about this post