തിരുവനന്തപുരം: സംവാദത്തിന് തയ്യാറാണെന്ന് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ നിലപാട് മാറ്റി കോടിയേരി. ശ്രീധരന്‍പിള്ളയുമായി ശബരിമലയിലെ സമരം അവസാനിപ്പിച്ചാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുമായി സംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരന് പിള്ളയുടെ നിലപാടെന്നും കോടിയേരി പറഞ്ഞു. സിപിഐഎം കേരള ഫെയ്സ്ബുക്ക് പേജിലാണ് കോടിയേരിയുടെ പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയെ സംവാദത്തിന് വെല്ലുവിളിച്ച് കോടിയേരി പ്രസ്താവന നടത്തിയിരുന്നു. ശബരിമലയെ തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റുകള്ക്കെതിരായാണ് സമരമെന്ന പിള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു കോടിയേരിയുടെ വെല്ലുവിളി. പിന്നീട് സംവാദത്തിന് തയ്യാറാണെന്ന് ശ്രീധരന് പിള്ള അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കോടിയേരി നിലാപാടില്‍ മാറ്റം വരുത്തിയത്.
https://www.facebook.com/CPIMKerala/photos/a.594191384044068/1845235522272975/?type=3&theater
Discussion about this post