കെ സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം. 2012ലെ ഒരു കേസിലാണ് റാന്നി ഫാസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ച് പമ്പ ടോള്‍ ഗേറ്റ് ഉപരോധത്തിന്റെ പേരിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തിലും സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അല്പസമയത്തിനരം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യംപേക്ഷയില് വിധി പറയുംയ കെ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ സംഘര്‍ഷത്തില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കാമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു
ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി തരണമെന്ന സുരേന്ദ്രന്റെ അപേക്ഷ കോടതി പരിഗണിച്ചു. സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വീട്ടുകാരുമായി സംസാരിക്കാമെന്ന് പ്രോസിക്യൂഷന് അറിയിച്ചു. റിമാന്റ് ചെയ്യുകയാണെങ്കില്‍ പുജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന് സമര്‍പ്പിച്ചിരുന്നു.
സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ കസ്റ്റഡി അപേക്ഷയും കോടതിയ്ക്ക് മുന്നിലുണ്ട്. ഇന്നും കോടതി തള്ളി. ഇന്നലെയാണ് റാന്നി ക്രോടതി സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തത്.
കേസില്‍ ജാമ്യം ലഭിച്ചാലും പൊതുയോഗത്തില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രോഡക്ഷന്‍ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനാവില്ല. 26നാണ് കണ്ണൂരില്‍ കേസ് പരിഗണയ്ക്ക് വരുന്നത്.
Discussion about this post