വിശ്വാസികള്‍ക്ക് മുന്നില്‍ കൈകൂപ്പി സഭ വിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വി ശിവന്‍കുട്ടി എംഎല്‍എയും, ഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറും പള്ളിയിലെത്തിയത് വിശ്വാസികള്‍ക്ക് കൗതുകമായി. അരവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കര്‍ബാന മധ്യേ വിജയകുമാറും, ശി്വന്‍കുട്ടിയും പള്ളിയിലെത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തതത്. പൊന്നെടുത്തകുഴി മലങ്കര സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഇന്നലെയായിരുന്നു സംഭവം.
വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ പള്ളിയിലെത്തിയ ഇരുനേതാക്കളും കുര്‍ബാന കഴിയും മുന്‍പ് വിശ്വാസികളുടെ നടുവിലൂടെ കൈക്കൂപ്പി പുറത്തിറങ്ങുകയായിരുന്നു. അള്‍ത്താതയ്ക്ക് സമീപം പ്രാര്‍ത്ഥനയെ ശ്‌ല്യപ്പെടുത്താതെ അകത്തേക്ക് കയരാനും, പുറത്തേക്ക് പോകാനു കഴിയുമെന്നിരിക്കെ വിശ്വാസികളുടെ മധ്യത്തിലൂടെ പുറത്തേക്ക് പോയത് ശരിയായില്ലെന്ന വാദവുമായി എതിര്‍വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
വൈദികര്‍ക്കും സഭയ്ക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ദൈവവിശ്വാസിയല്ലാത്ത നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിലപാട് മാറ്റിയെത്തുന്നതെ വിശ്വാസികളെ വഞ്ചിക്കാനെന്ന വിമര്‍ശനവുമാണ് ഇവര്‍ ഉന്നയിക്കുന്നത്.
സ്ഥാനാര്‍ത്തിയുടെയും നേതാവിന്റെ പള്ളി സന്ദര്‍ശനം ഫോട്ടോ എടുത്ത് ഇടത് മുന്നണി പ്രവര്‍ത്തകര്‍ തന്നെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. കുദാശകള്‍ നടക്കുന്നയിടം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദവുമായി ഒരു വിഭാഗം വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ ഇടത് മുന്നണിയുടെ സഭ പ്രേമം സോഷ്യല്‍ മീഡികളിലും ചര്‍ച്ചയായി കഴിഞ്ഞു.
Discussion about this post