മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യയുടെ നിമയനത്തില്‍ ഒരു പരാതിയലും ഉയര്‍ന്നിട്ടില്ലായെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. ഭാര്യയുടെ നിയമനത്തിനെതിരെ സഹ അദ്ധ്യാപകര്‍ നല്‍കിയ പരാതി പുറത്ത് വന്നു.
മലപ്പുറം വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എം.പി.ഫാത്തിമക്കുട്ടിയെ നിയമിച്ചത്. നിയമനം കെ.ഇ.ആര്‍ ചട്ടങ്ങള്‍ മറികടന്നും സീനിയോരിറ്റി ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടി സഹഅദ്ധ്യാപകരായ വി.കെ പ്രീതയും സി.ബാബുരാജേന്ദ്രനുമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് കൂടാതെ ഹിയറിങ് രേഖകളും പുറത്തായിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ക്കും സ്‌കൂള്‍ മാനേജര്‍ക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി പരിശോധിച്ചിട്ടുണ്ടെന്നും വേണ്ട നടപടി കൈക്കൊള്ളാന്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഡി.ഡി.ഇ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഒരേ ദിവസം ജോലിക്ക് കയറിയ ഒന്നിലധികംപേരുണ്ടെങ്കില്‍ നിയമനത്തിനായി ജനന തീയ്യതിയാണ് മാനദണ്ഡമാക്കേണ്ടതെന്ന് സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു. ഈ മാനദണ്ഡമനുസരിച്ച് പരാതിക്കാരിയായ വി.കെ. പ്രീതയെയാണ് നിയമിക്കേണ്ടത്. 2016 മേയ് മാസത്തിലായിരുന്നു ഫാത്തിമക്കുട്ടിയെ നിയമിച്ചത്.
ഭാര്യയുടെ നിയമനം സാധുവാക്കാന്‍ മന്ത്രി ശ്രമിച്ചിട്ടുണ്ടെന്നും വാദമുയരുന്നുണ്ട്. കെ.ഇ.ആര്‍. ചട്ടങ്ങളില്‍ മന്ത്രി ഇടപെട്ട് ഭേദഗതികള്‍ കൊണ്ടുവന്നെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിവരാവകാശ രേഖകള്‍ മന്ത്രിയുടെ ഓഫീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സിദ്ദീഖ് ആരോപിക്കുന്നു.
Discussion about this post