രാജ്യത്തെ ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 47 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്. നാല് ദിവസം കൊണ്ട് പെട്രോളിന് 1.54 രൂപയും ഡീസലിന് 1.61 രൂപയുമാണ് കുറഞ്ഞത്.
ഇതൊടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് വില 76.77 രൂപയാണ്. അതേസമയം ഡീസലിന്റെ വില 73.38 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 78.13 രൂപയും ഡീസലിന് 74.80 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 77.10 രൂപയും ഡീസലിന് 73.72 രൂപയുമാണ്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. രണ്ട് മാസത്തിനുള്ളില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.
Discussion about this post