ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഞ്ച് പേരുള്ള വീടുകളിലും പോലീസ് നിരോധനാജ്ഞ നടപ്പാക്കണമെന്ന് അദ്ദേഹം ശബരിമല ദര്‍ശിച്ചതിന് ശേഷം അഭിപ്രായപ്പെട്ടു. ഇത് പൊലെ തന്നെ തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനിലും നിരോധനാജ്ഞ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിശ്വാസികളുടെ കൂടെയാണന്നും നിലവില്‍ കേരളത്തില്‍ അവിശ്വാസികള്‍ എന്നൊരു വിഭാഗം രൂപപ്പെട്ട് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ സുപ്രീം കോടതിയുടെ എല്ലാ വിധികളും നടപ്പിലാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ പ്രവേശിക്കുന്നതിനെ സംബന്ധിച്ച് യുവതികള്‍ തന്നെ ‘റെഡി ടു വെയ്റ്റ്’ എന്നൊരു മൂവ്മെന്റ് തുടങ്ങിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനം യുവതികള്‍ക്ക് തന്നെ വിട്ട് കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവംബര്‍ 26 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post