അയോദ്ധ്യയില്‍ നീതി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്ന ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. സുപ്രീം കോടതി ജഡ്ജിമാരെ ചില കോണ്‍ഗ്രസ് അഭിഭാഷകര്‍ ഇംപീച്ച്‌മെന്റ് പോലുള്ള നടപടികള്‍ കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ആള്‍വാറില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യാകേസില്‍ വിചാരണ നടന്ന് വരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങള്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേസില്‍ പരിഹാരം കാണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്നും മോദി ചോദിച്ചു. അയോദ്ധ്യ ഒരു വൈകാരിക വിഷയമാണെന്നും അത് പൊലുള്ള ഒരു വിഷയത്തില്‍ ജഡ്ജിമാരെ ചില കോണ്‍ഗ്രസ് അഭിഭാഷകര്‍ ഇംപീച്ച്‌മെന്റ് കാട്ടി ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് വിഎച്ച്പിയും ശിവസേനയും അയോദ്ധ്യയില്‍ ധര്‍മ്മ സഭ നടത്തുകയാണ്.
Discussion about this post