സിനിമാമേഖലയില് സ്ത്രീകള്‌ക്കെതിരെ നടക്കുന്ന ലൈംഗിക പീഡന പരാതികള് അന്വോഷിക്കാന് ആഭ്യന്ത്രര പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വുമണ് ഇന് സിനിമ കളക്ലീറ്റീവ് സമര്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താരസംഘനടയായ അമ്മയടക്കമുള്ളവര് വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില് വിശദീകരണം നല്കിയേക്കും.
അബുദാബിയില്‍ അടുത്തമാസം 7 നു നടക്കുന്ന അമ്മ ഷോയ്ക്കും ആഭ്യന്തരപരാതി സമിതി കമ്മിറ്റി രൂപികരിക്കണമെന്ന്ും WCC കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.. അറുപതോളം കലാകാരന്‍മാര്‍ പങ്കടുക്കുന്ന ഷോയാണ് അബുദായില്‍ നടക്കുന്നത് പ്രത്യേകപദ്ധതിയായി കണ്ട് പരാതിസെല്‍ രൂപീകരിക്കണമെന്നാണ് Wcc ക്ക് വേണ്ടി റിമ കല്ലിങ്ങല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post