തിരുവനന്തപുരം: കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കായി കത്തെഴുതിയത് മാഫിയയുമായുള്ള ബന്ധം വെളിവാക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലെയ്സിനെതിരെ കോഫെപോസെ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ റഹീം ഉള്‍പ്പെയുള്ള ഇടത് എം.എല്‍.എമാര്‍ രംഗത്തെത്തിയ വിവരം പുറത്തായിരുന്നു.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി അബുലൈസിനുവേണ്ടി ഇടതു സ്വതന്ത്ര എം.എല്‍.എമാരായ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും, കുന്ദമംഗലം എംഎല്‍എ പിടിഎ രഹമും ഇടപെട്ടുവെന്നായിരുന്നു ആരോപണം. അബുലൈസിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) ചുമത്തിയ കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംഎല്മാര്ആഭ്യന്തരവകുപ്പിന് കത്തെഴുതി. 2017 ജൂലൈയില്‍ നല്കിയ കത്തില്‍ കൊഫെപോസ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അബുലൈസിന്റെ പിതാവ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കത്ത് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ ആവശ്യം ആഗസ്റ്റില്‍ ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു.
ഒളിവിലുള്ള പ്രതിക്കെതിരെ കൊഫെപോസ ചുമത്തി ഒരു വര്‍ഷമായതിനാല്‍ ചാര്‍ജ് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ അഭ്യര്‍ഥന. എന്നാല്‍, പ്രതി പിടിക്കപ്പെടുന്നത് മുതലാണ് ഒരുവര്‍ഷത്തെ കരുതല്‍തടങ്കല്‍ ബാധകമാവുക എന്നത് മുന്‍നിര്‍ത്തിയാണ് ആഭ്യന്തര വകുപ്പ് എം.എല്‍.എമാരുടെ ആവശ്യം തള്ളിയത്.വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ അബുലൈസ് കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂരില്‍ കല്യാണവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ ഡി.ആര്.ഐയുടെ പിടിയിലായിരുന്നു. ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കുന്നതിനാല്‍ വിദേശത്തുനിന്ന് കാഠ്മണ്ഡു വഴിയാണ് ഇന്ത്യയിലെത്തിയത്. കേസില്‍ നാലാം പ്രതിയായ അബുലൈസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണുള്ളത്. 2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറു കിലോഗ്രാം സ്വര്‍ണം ഡി.ആര്.ഐ പിടികൂടിയതോടെയാണ് അബുലൈസ് ഉള്‍പ്പെടുന്ന സംഘത്തിന്റെ സ്വര്‍ണക്കടത്ത് പുറത്തുവന്നത്. അന്ന് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുല്പള്ളി സ്വദേശിനിയും എയര്‍ഹോസ്റ്റസുമായ ഹിറാമോസ വി. സെബാസ്റ്റിയന് എന്നിവരെ ചോദ്യംചെയ്തപ്പോള്‍ ഷഹബാസ്, അബുലൈസ്, നബീല്‍ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരുടെ പങ്ക് വ്യക്തമാവുകയായിരുന്നു. സംഘം മൊത്തം 39 കിലോ സ്വര്‍ണം കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
അതേസമയം കൊഫെപോസ ഒഴിവാക്കാന്‍ കോടതിയില്‍ നേരിട്ട് അപേക്ഷ നല്‍കിയതിനു പിന്നാലെ അബുലൈസിന്റെ പിതാവ് തങ്ങള്‍ക്ക് നല്കിയ നിവേദനം സര്‍ക്കാറിലേക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും മറ്റ് ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നുമാണ് എം.എല്‍.എമാരുടെ വിശദീകരണം.
Discussion about this post