ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മൗലവിയുടെ പക്കല്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡുകള്‍ വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
മുഹമ്മദ് ഇമ്രാനെന്നയാളാണ് അറസ്റ്റിലായത്. 39 വയസ്സുള്ള ഇയാള്‍ മസ്ജിദ് ബാവ്‌ലി വാലി എന്ന പള്ളിയില്‍ ജോലി ചെയ്യുന്നയാളാണ്. അരവിന്ദ് കെജ്‌രിവാളിന്റെ ഭവനത്തില്‍ നടത്തപ്പെടുന്ന ജനതാ ദര്‍ബാറില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ പോയത്. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചയായിരുന്നു അവിടെ നടക്കാനിരുന്നത്.
ഇയാളുടെ ദേഹപരിശോധന നടത്തിയ സെക്യൂരിറ്റി ഗാര്‍ഡുകളായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പേഴ്‌സില്‍ നിന്നുമായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒരു പള്ളിയുടെ സംഭാവനപ്പെട്ടിയില്‍ നിന്നുമായിരുന്ന തനിക്ക് ഈ വെടിയുണ്ട ലഭിച്ചതെന്നും അത് താന്‍ പേഴ്‌സില്‍ വെച്ച കാര്യം മറന്ന് പോയതായിരുന്നുവെന്നും ഇമ്രാന്‍ പറയുന്നു. വെടിയുണ്ടകള്‍ യമുനാ നദിയില്‍ ഒഴുക്കിക്കളയണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് തന്റെ പേഴ്‌സില്‍ വെക്കുകയായിരുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച അരവിനദ് കെജ്‌രിവാളിന് നേരെ ഒരാള്‍ മുളക് പൊടിയെറിഞ്ഞിരുന്നു. അനില്‍ ശര്‍മ്മയെന്നായാളായിരുന്നു മുളക് പൊടിയെറിഞ്ഞത്.
Discussion about this post