റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമൂവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരെ സുരക്ഷസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള ഓപ്പറേഷനില്‍ വന്‍ ആയുധശേഖരവും പിടികൂടിയിട്ടുണ്ട്. എ.കെ. 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.
Discussion about this post