മതവികാരം വൃണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ അക്ടീവിസ്റ്റ് രഹ്ന ഫത്തിമ്മയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷ കോടതി വിധി പറയാനായി മാറ്റി . പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും .
ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്ദ്ധയുണ്ടാക്കിയെന്നാരോപിച്ച് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന് നല്കിയ പരാതിയിലാണ് പത്തനംതിട്ട പോലീസ് കേസ് എടുത്തത് . മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു .
Discussion about this post