ഡ്രോണുകളുപോയഗിച്ച് കൊണ്ട് ജമ്മു കശ്മീകില്‍ ശത്രുക്കളെ നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. എന്നാല്‍ ഇതുപയോഗിക്കുന്നത് കൊണ്ടുള്ള അനന്തരഫലങ്ങള്‍ സഹിക്കാന്‍ രാജ്യം തയ്യാറായാല്‍ മാത്രമായിരിക്കും കരസേന ഇതുപയോഗിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസിനെ പോലെ ഇന്ത്യയും ഡ്രോണുപയോഗിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നം തിരിച്ചടി ലഭിക്കാത്തിടത്തോളം ഡ്രോണുകളുപയോഗിക്കാന്‍ സൈന്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാര്യങ്ങളുടെ പോക്കനുസരിച്ച് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കല്ലെറിയുന്നവര്‍ക്കെതിരെ നീക്കങ്ങള്‍ നടത്തിയാല്‍ തന്നെ രാജ്യത്തുണ്ടാകുന്ന പ്രതികരണം എന്താണെന്ന് ഏവരും കാണുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഡ്രോണുകളുപോയഗിക്കുന്നത് വഴി ചില തെറ്റുകള്‍ പറ്റാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് ഡ്രോണുകളുപയോഗിച്ചാലും തെറ്റുകള്‍ പറ്റാനും യാദൃശ്ചികമായി ചില നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post