‘കിത്താബ്’ നാടകം അവതരിപ്പിക്കുന്നതില്‍ സ്ക്കൂള് പിന്മാറി. മതയാഥാസ്ഥിതികര്‍ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജില്ല കലോത്സവത്തില്‍ അവതരിപ്പിച്ച നാടകത്തിനെിരെ രംഗത്തെത്തിയിരുന്നു. നാടകം സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ അവതരിപ്പിക്കാനില്ലെന്ന് കോഴിക്കോട് മേമുണ്ട സ്ക്കൂള് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കിത്താബ് നാടകത്തിനെതിരെ എസ്ഡിപിഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പെണഅ#കുട്ടികള്‍ വാങ്ക് വിളിക്കുന്നതുള്പ്പടെയുള്ള ദൃശ്യങ്ങളുള്ള നാടകം ഇസ്ലാമിക വിരുദ്ദമെന്നായിരുന്നു സംഘടനകളുടെ ആരോപണം. ഉണ്ണി ആറിന്റെ വാങ്ക് എന്ന് കഥയെ ആസ്പദമാക്കി റഫീഖ് മംഗലശേരിയാണ് നാടകം സംവിധാനം ചെയ്തത്. തന്റെ കഥ അനുവാദമില്ലാല്ലാതെ നാടകമാക്കി അവതരിപ്പിച്ചുവെന്ന വിശദീകരണവുമായി ഉണ്ണി ആറും രംഗത്തെത്തിയിരുന്നു.
Discussion about this post