വളരെക്കാലത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി . മറാത്ത വിഭാഗക്കാരെ സാമൂഹ്യമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍ പരിഗണിച്ച് സംവരണം അനുവദിക്കുന്ന ബില്‍ നിയമസഭ ഐക്യകണ്ഠമായാണ് പാസാക്കിയത് . ഇതോടെ മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്കും , വിദ്യാഭ്യാസത്തിനും 16 ശതമാനം സംവരണം ലഭിക്കും .
മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരണം നടത്തിയത് .
മഹാരാഷ്ട്രയിലെ ജനസംഘ്യയില്‍ 30 ശതമാനം മറാത്ത വിഭാഗമാണ് . ഇവര്‍ക്കുള്ള സംവരണം വളരെ നാലായിട്ടുള്ള ആവശ്യമായിരുന്നു . ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു . തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് .
ബില്‍ പാസായതോടെ ഭരണഘടനയുടെ 15(4) , 16(4) പ്രകാരമുള്ള സംവരണാനുകൂല്യത്തിന് മറാത്താ വിഭാഗവും അര്‍ഹരായി .
Discussion about this post