പത്തനംതിട്ട : ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റിമാന്റിലായ രഹ്ന ഫാത്തിമയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി.പി.എം പ്രവര്‍ത്തകനായ അഭിഭാഷകന്‍. അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗമായ അരുണ്‍ദാസാണ് രഹ്നയ്ക്ക് വേണ്ടി ഹാജരാവുന്നത്. സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗമാണ് അരുണ്‍. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പത്തനംതിട്ട കോടതിയില്‍ അരുണ്‍ദാസാണ് പാര്‍ട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.
രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരാേപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ 16 ന് ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്. ഇത് സംബന്ധിച്ച് ഒക്ടോബര്‍ 20ന് ആണ് പത്തനംതിട്ട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുശേഷവും സ്വകാര്യ പരിപാടികളില്‍ പോലിസ് സാന്നിധ്യത്തില്‍ തന്നെ രഹ്ന പങ്കെടുക്കുകയും പ്രകോപന പരമായി പെരുമാറുകയും ചെയ്തിട്ടും പോലിസ് അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ വിവാദമായിരുന്നു.
പോലിസ് കസ്റ്റഡിയിലിരിക്കെയും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന രഹ്ന ഫാത്തിമ നടത്തിയിരുന്നു. സ്ത്രീയുടെ കാല് കണ്ടാല്‍ ഇളകുന്നതാണ് മതവികാരം എന്നായിരുന്നു പരിഹാസം.
Discussion about this post