ഭര്‍ത്താവ് ഭാര്യയ്ക്ക് ഉപ്പ് ലായിനി ഇഞ്ചക്ഷനായി നല്‍കുന്നതിനൊപ്പം എച്ച്.ഐ.വി ബാധിത രക്തം നല്‍കിയെന്ന വാര്‍ത്തയില്‍ ഉപ്പ് ലായിനി എന്നതിന് പകരം ഉമിനീരെന്ന് മനോരമ ന്യൂസ്. ഉമിനീരിലുടെ ഭര്‍ത്താവ് എയ്ഡ്‌സ് പകര്‍ത്തിയെന്ന് ഭാര്യ ആരോപിക്കുന്നുവെന്നാണ് മനോരമയുടെ തര്‍ജ്ജമ.
ഉമിനീരിലുടെ എച്ച്.ഐ.വി രോഗാണുക്കള്‍ പടരില്ലായെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ പെടാപാടുപെടുമ്പോഴാണ് മനോരമയുടെ അബദ്ധം.
പൂനെയിലെ ഒരു യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഹോമിയോ ഡോക്ടറായ ഭര്‍ത്താവ് വിവാഹമോചനത്തിന് വേണ്ടി എച്ച്.ഐ.വി ബാധിത രക്തം കലര്‍ന്ന ഉപ്പ് ലായിനി തനിക്ക് നല്‍കിയെന്ന പരാതിയാണ് ഭാര്യ നല്‍കിയിട്ടുള്ളത്. ജനുവരി മുതല്‍ ഭാര്യ എച്ച്.ഐ.വി ബാധിതയാണെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ തനിക്ക് വയ്യാതായപ്പോഴാണ് ഭര്‍ത്താവ് ഉപ്പ് ലായിനി നല്‍കിയതെന്ന് ഭാര്യ വ്യക്തമാക്കുന്നു.
2015ല്‍ തന്റെ വിവാഹത്തിന് ശേഷം ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബാഗങ്ങളും തന്റെ പക്കല്‍ നിന്നും പണം ലഭിക്കാന്‍ വേണ്ടി തന്നെ അധിക്ഷേപിച്ചിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു. യുവതിയുടെ പിതാവ് ഭര്‍ത്താവിന്റെ കുടുംബത്തിന് ബിസിനസ് തുടങ്ങാനായി പണം നല്‍കിയിരുന്നു. വീണ്ടും ഭര്‍ത്താവ് പണം ചോദിച്ചപ്പോള്‍ പിതാവിനോട് ചോദിക്കാന്‍ ഭാര്യ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തനിക്ക് എച്ച്.ഐ.വി പകര്‍ത്തി വിവാഹമോചനത്തിന് ശ്രമിക്കാന്‍ ഭര്‍ത്താവ് തുനിഞ്ഞതെന്നും യുവതി പറയുന്നു.
സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post