ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നു എസ്.എന്‍.ഡി.പി ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു .
നവോത്ഥാനമൂല്യങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് . അല്ലാതെ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നവര്‍ അല്ല കേരളത്തിന്റെ ശക്തി ഇത് ഭക്തിയല്ലെന്നും വിഭക്തിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായനേതാക്കളുടെ യോഗത്തിലാണ് എന്‍.എസ്എസിനെ ലക്ഷ്യമിട്ട് പേരെടുത്ത് പറയാതെ രൂക്ഷവിമര്‍ശനം നടത്തിയത് .
190 സമുദായനേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത് . ഇതില്‍ എന്‍.എസ്.എസ് , ക്ഷത്രിയ ക്ഷേമസഭ എന്നീ സംഘടനകള്‍ പങ്കെടുക്കുന്നില്ല . സര്‍ക്കാര്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിലുണ്ട് .
Discussion about this post