ശബരിമലയില്‍ യുവതിപ്രവേശനത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരളാ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി നാല്് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വംബോര്‍ഡ് നിലപാട് അറിയിച്ചത്.
യുവതി പ്രവേശനത്തിന് വേണ്ടി പുതിയ സംവിധാനങ്ങളൊരുക്കുന്നതില്‍ പരിമിധിയുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പരിമിതിയുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ബോര്‍ഡ് അറിയിച്ചത്. വനഭൂമി വിട്ടുകിട്ടാന്‍ ചില നിയന്ത്രണങ്ങളുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനിന് അനുമതി ലഭിക്കേണ്ടതുമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി സാവകാശ ഹര്‍ജിയും സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം യുവതി പ്രവേശനത്തിന് ഇപ്പോള്‍ മതിയായ സംവിധാനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ദേവസ്വം ബെഞ്ച് നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതേപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല ദര്‍ശനത്തിന് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ രണ്ട് പേര്‍ ഹര്‍ജി നല്‍കി. കക്ഷി ചേരുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിനി ജയലക്ഷ്മി, കോഴിക്കോട് കണ്ണങ്കടവ് ക്ഷേത്ര അരയ സമാജവുമാണ് കക്ഷി ചേര്‍ന്നത്. മൂന്നംഗ സമിതിയെ കക്ഷി ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കോടതി അതിനെ എതിര്‍ക്കുകയായിരുന്നു.
Discussion about this post