തിരഞ്ഞെടുപ്പ് റാലികളില്‍ താന്‍ “ഭാരത് മാതാ കി ജയ് ” വിളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് ഇതുസംബന്ധിച്ച ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ച് മോദി പറഞ്ഞു .
റാലിയില്‍ നിരവധിതവണ ‘ഭാരത് മാതാ കി ജയ്’ വിളിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത് . രാജ്യത്തെ യുവാക്കള്‍ ” ഭാരത് മാതാ കി ജയ് ” വിളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് എന്താണ് അധികാരം ? അതിര്‍ത്തിക്കടന്ന് മിന്നലാക്രമണം നടത്തുന്ന സൈനികര്‍ ആവേശത്തോടെ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് .
കോണ്‍ഗ്രസ് നയിക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ ” ഭാരത് മാതാ കി ജയ് ” വിളിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് തടയുകയാണ് . പകരം സോണിയ ഗാന്ധി കി ജയ് എന്ന മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
പ്രധാനമന്ത്രി റാലികളില്‍ ‘ഭാരത് മാതാ കി ജയ് ‘ വിളിക്കുന്നത് യാതൊരു ആത്മാര്ത്ഥതയുമില്ലയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു . ഇതിനു മറുപടിയായിട്ടാണ് നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത് .
Discussion about this post