ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്പില് ബി.ജെ.പി സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയത് പിണറായി വിജയന്റെ ധിക്കാരപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിച്ച് ഭക്തജനങ്ങള്‍ക്ക് സമാധാനപരമായി തൊഴാനുള്ള അവസരം നല്‍കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. കൂടാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ നിന്നുമൊഴിവാക്കണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ട് വെക്കുന്നുണ്ട്. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എ.എന്‍.രാധാകൃഷ്ണന് വ്യക്തമാക്കി.
Discussion about this post