ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കല്‍ മുതല്‍ ശബരിമല വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിലവില്‍ ശബരിമലയില്‍ തിരക്കില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്നിധാനത്ത് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഭക്തജനങ്ങളുടെ കുറവ് മൂലം നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസുകളുടെ എണ്ണം തല്‍ക്കാലത്തേക്ക് കുറച്ചിട്ടുമുണ്ട് അധികൃതര്‍.
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാനും ഭക്തജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇന്ന് സമരപ്പന്തലില്‍ എന്‍.ഡി.എയുടെ മുതിര്‍ന്ന നേതാക്കള്‍ എത്തുന്നതായിരിക്കും.
Discussion about this post